പുതിയ ഫീച്ചറുകളുടെ അവതരണം; കൂടുതല്‍ സുരക്ഷിതമായി ഫേസ്ബുക്ക് മെസഞ്ചര്‍

ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ച് ഫേസ്ബുക്കിന്റെ മെസഞ്ചര്‍ അപ്ലിക്കേഷന്‍. പ്രൈവസി, സേഫ്റ്റി, സെക്യൂരിറ്റി ഫീച്ചറുകളാണ് മെസഞ്ചറില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത കാലത്തായി ആപ്പിന്റെ ഓരോ പുതിയ അപ്‌ഡേറ്റിലും നിരവധി പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

പ്രൈവസി, സെക്യൂരിറ്റി ഹബ് എന്നിവ പ്രൈവസി സെറ്റിങ്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ‘സീക്രട്ട് കോണ്‍വര്‍സേഷന്‍സ്’ എന്നൊരു സവിശേഷതയും കമ്പനി പുതിയ അപ്‌ഡേറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്. ഹാക്കര്‍മാരില്‍ നിന്നുള്ള മാല്‍വെയറുകളെ പ്രതിരോധിച്ച് ലോഗിന്‍ അലേര്‍ട്ടുകളും സുരക്ഷിത ബ്രൗസിംഗും ഉപയോഗിച്ച് മെസഞ്ചര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്യുന്നതിന് ഡാറ്റാ ഹബ് സഹായിക്കുന്നു.

ദോഷകരമായി ബാധിക്കുന്ന ലിങ്കുകളും ഇമേജുകളും ഉള്‍പ്പെടുന്ന വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് എങ്ങനെ നീക്കംചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് സെക്യൂരിറ്റി ഹബ് നല്‍കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ തെറ്റായ വിവരങ്ങളുടെ വ്യാപനം എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഇത് നല്‍കുന്നു.

Top