facebook messenger group video chat launched for android ios the web

നപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷന്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ പുതിയ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചു. ആപ്പിന്റെ ഡിസൈനും ലുക്കും അടുത്തിടെയാണ് മാറ്റിയത്. ക്യാമറയ്ക്കും ഫൊട്ടോഗ്രാഫിക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പുതിയ മെസഞ്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഗ്രൂപ്പ് വിഡിയോ ചാറ്റിങ്ങാണ് ഏറ്റവും മികച്ച ഫീച്ചര്‍. ഇതിനായി വിഡിയോ ചാറ്റിന്റെ രീതി തന്നെ മാറ്റിയിട്ടുണ്ട്. ആറു പേര്‍ക്ക് വരെ ഒരേസമയം ഗ്രൂപ്പ് വിഡിയോ ചാറ്റില്‍ കണ്ടു സംസാരിക്കാം.

അതേസമയം, 50 പേര്‍ക്ക് വരെ ഗ്രൂപ്പ് വിഡിയോ ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയും.

ആറില്‍ കൂടുതല്‍ പേര്‍ വിഡിയോ ചാറ്റില്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ട, കാര്യമായി സംസാരിക്കുന്നവരുടെ വിഡിയോ ആയിരിക്കും ഗ്രൂപ്പ് വിഡിയോ ചാറ്റ് വിന്‍ഡോയില്‍ ഡിസ്‌പ്ലെ ചെയ്യുക. ഗ്രൂപ്പ് വിഡിയോ ചാറ്റ് തുടങ്ങും മുന്‍പെ സ്‌ക്രീനിന്റെ വലതു ഭാഗത്ത് വിഡിയോ ഐക്കണ്‍ വരും.

ഇതോടെ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും നോട്ടിഫിക്കേഷന്‍ പോകും.

ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ ഫൊട്ടോഗ്രാഫി ഫീച്ചറുകളിലും വന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മെസഞ്ചറില്‍ ഏറ്റവും താഴെ പ്രത്യേകം ഫോട്ടോ ഐക്കണ്‍ വന്നിട്ടുണ്ട്. 3ഡി മാസ്‌ക്‌സ്, ടെക്സ്റ്റ് ആര്‍ട്ട്‌വര്‍ക്കുകള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെ പഴയ ലുക്കില്‍ നിന്ന് ഏറെ മാറ്റങ്ങളുമായാണ് പുതിയ മെസഞ്ചര്‍ എത്തിയിരിക്കുന്നത്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വെബ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഈ ഫീച്ചര്‍ സേവനങ്ങള്‍ ലഭിക്കും.

Top