കൊവിഡ്; ശരിയായ വിവരങ്ങള്‍ അറിയാം ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ചാറ്റ്‌ബോട്ടിലൂടെ

ന്യൂഡല്‍ഹി: കോവിഡ് -19 നെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളും അതുമായി ബന്ധപ്പെട്ട മിഥ്യാധാരണകളും വ്യാജവാര്‍ത്തകളും ആക്‌സസ് ചെയ്യാന്‍ ആളുകളെ സഹായിക്കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ഒരു മെസഞ്ചര്‍ ചാറ്റ്ബോട്ട് ആരംഭിച്ചു.

ആരോഗ്യ മന്ത്രാലയവും മൈഗേവ് ഇന്ത്യയുമായും ചേര്‍ന്നാണ് ഫേസ്ബുക്ക് മെസഞ്ചര്‍ പ്ലാറ്റ്‌ഫോമില്‍ കൊറോണ ഹെല്‍പ്പ്ഡെസ്‌ക് ചാറ്റ്ബോട്ട് ആരംഭിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കൊറോണ ഹെല്‍പ്പ്ഡെസ്‌ക് ചാറ്റ്ബോട്ട് ആക്സസ് ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം ആധികാരിക വാര്‍ത്തകള്‍, ഔദ്യോഗിക അപ്ഡേറ്റുകള്‍, മുന്‍കരുതല്‍ നടപടികള്‍, അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ എന്നിവയ്ക്കായി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഈ ചാറ്റ്ബോട്ടിലൂടെ ബന്ധപ്പെടാം.

ചാറ്റ്ബോട്ടില്‍ ഇംഗ്ലീഷ് ഹിന്ദി ഭാഷകള്‍ ലഭിക്കും. ചാറ്റ്ബോട്ടുമായി ബന്ധപ്പെടുന്നതിന്, ഉപയോക്താക്കള്‍ക്ക് മൈഗോവ് കൊറോണ ഹബ്ബിന്റെ (ങ്യഏീ് ഇീൃീിമ ഔയ) ഫെയ്‌സ്ബുക്ക് പേജിലേക്ക് ‘ആരംഭിക്കുക’ എന്ന് ടൈപ്പുചെയ്ത് ഒരു സന്ദേശം അയച്ചാല്‍ ചാറ്റ് ആരംഭിക്കാന്‍ കഴിയും. അതില്‍ ഒരു പുതിയ ചോദ്യം ടൈപ്പുചെയ്യാനോ അല്ലെങ്കില്‍ പതിവായി ചോദിക്കുന്ന ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനോ ആളുകള്‍ക്ക് സാധിക്കും. ചോദ്യത്തിനനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഒരു വീഡിയോ, ഇന്‍ഫോഗ്രാഫിക് അല്ലെങ്കില്‍ ടെക്സ്റ്റ് രൂപത്തില്‍ പരിശോധിച്ച വിവരങ്ങള്‍ ലഭിക്കും.

Top