ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നിന്നും കൂപ്പുകുത്തി സക്കര്‍ബര്‍ഗ്; ഫെയ്‌സ്ബുക്കിന് കനത്ത നഷ്ടം

zuckerberg

ന്യൂയോര്‍ക്ക്: ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തു നിന്ന് കൂപ്പുകുത്തി ആറാമതെത്തി.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനു പിന്നാലെയാണ് യുഎസ് ഓഹരിവിപണിയില്‍ ഫെയ്‌സ്ബുക്കിന് കനത്ത നഷ്ടം നേരിട്ടത്. 1500 കോടി ഡോളറിന്റെ നഷ്ടമാണു രണ്ടു മണിക്കൂര്‍ കൊണ്ടുണ്ടായത്. ഇതോടെ ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനത്തോളമാണു സക്കര്‍ബര്‍ഗിനു നഷ്ടമായത്.

മാത്രമല്ല, ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ എണ്ണത്തിലും പ്രതീക്ഷിച്ചതിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വളര്‍ച്ച കുറഞ്ഞെങ്കിലും 250 കോടി ജനങ്ങള്‍ കമ്പനിയുടെ ഏതെങ്കിലും ഒരു ആപ്ലിക്കേഷന്‍ ഓരോ മാസവും ഉപയോഗിക്കുന്നുണ്ടെന്ന ന്യായമാണു കമ്പനി മുന്നോട്ടു വയ്ക്കുന്നത്. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയാണിത് എന്നതാണ് ശ്രദ്ധേയം.

Top