ഫെയ്‌സ്ബുക്ക് ലൈവിലൂടെ വീഡിയോ ചിത്രീകരിച്ചു; ഡല്‍ഹി മെട്രോ ജീവനക്കാരന്‍ ജീവനൊടുക്കി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ ജീവനക്കാരന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വീഡിയൊ പുറത്ത് വിട്ട് ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് സ്വദേശിയായ ശുഭാങ്കര്‍ ചക്രബര്‍ത്തി(27) ആണ് മരിച്ചത്. വാടകവീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടാണ് ശുഭാങ്കര്‍ മരിച്ചത്.

ഡല്‍ഹി മെട്രോയുടെ യൂണിഫോം ധരിച്ചാണ് ഞായറാഴ്ച യുവാവ് ആത്മഹത്യ ചെയ്തത്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ച ശുഭാങ്കിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഐഡി കാര്‍ഡില്‍ ചുംബിച്ച ശേഷമാണ് ജീവനൊടുക്കിയതെന്ന് ലൈവ് വീഡിയോ കണ്ടവര്‍ പറയുന്നു.

വീഡിയോ കണ്ടവരില്‍ ചിലര്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ പോലീസ് വീട്ടിലെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ മരണം സംഭവിച്ചിരുന്നു. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായില്ല.

Top