തത്സമയ പരിപാടികള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പുമായി ഫെയ്‌സ്ബുക്ക്

ത്സമയ പരിപാടികള്‍ക്ക് വേണ്ടി പ്രത്യേക മൊബൈല്‍ ആപ്പുമായി ഫെയ്‌സ്ബുക്ക്. വെന്യൂ എന്നാണ് ആപ്പിന്റെ പേര്.ഫേസ്ബുക്കിന്റെ പുതിയ പ്രൊഡക്റ്റ് എക്‌സ്പിരിമെന്റേഷന്‍ (എന്‍പിഇ) ടീം ഡിജിറ്റല്‍ കമ്പാനിയന്‍ ആണ് ആപ്പ് വികസിപ്പിച്ചത്.

മെയ് 31 ന് നടക്കുന്ന നാസ്‌കാര്‍ ഫുഡ് സിറ്റിയുടെ സൂപ്പര്‍മാര്‍ക്കറ്റ് ഹീറോസ് 500 റേസില്‍ വെന്യൂ ആപ്പ് ഫെയ്സ്ബുക്ക് പരീക്ഷിക്കുന്നതാണ്.

ഭാവിയിലുള്ള നാസ്‌കാര്‍ റേസുകള്‍ ഫെയസ്ബുക്ക് വെന്യുവില്‍ സംഘടിപ്പിക്കും. തത്സമയ പരിപാടികളുടെ ആരാധകര്‍ക്ക് പരസ്പര ആശയവിനിമയം നടത്തിക്കൊണ്ട് പരിപാടി ആസ്വദിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്.

പരിപാടികളുടെ കമന്റേറ്റര്‍മാര്‍ക്ക് കാഴ്ചക്കാരുടെ ഇടപെടല്‍ സജീവമാക്കി നിര്‍ത്തും വിധമുള്ള ആശയങ്ങള്‍ നടപ്പിലാക്കാം. ഒരു പരിപാടിയുടെ മൊമന്റ് ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ആ വിവരം നോട്ടിഫിക്കേഷനായി ആരാധകര്‍ക്ക് ലഭിക്കുകയും ചെയ്യും.

ഫെയ്സ്ബുക്കിന്റെ പ്രൊഡക്റ്റ് എക്സ്പിരിമെന്റേഷന്‍ ടീം ഈ ആഴ്ച സമാരംഭിച്ച മൂന്നാമത്തെ ആപ്ലിക്കേഷനാണിത്. ഇതിന് മുമ്പ് ടിക് ടോക്കിന് സമാനമായ കൊളാബ് ആപ്പ്, വോയ്സ് കോളിങ് ആപ്ലിക്കേഷനായ കാച്ച് അപ്പ് എന്നിവ ഇവര്‍ പുറത്തിറക്കിയിരുന്നു.

Top