ഹ്രസ്വ വീഡിയോകള്‍ ഷെയര്‍ ചെയ്യാനായി ഫെയ്‌സ്ബുക്കിന്റെ ലാസ്സോ വീഡിയോ ആപ്പ്

ഹ്രസ്വ വീഡിയോകള്‍ ഷെയര്‍ ചെയ്യാനായി പുത്തന്‍ വിഡിയോ ആപ്പുമായി ഫെയ്‌സ്ബുക്ക്. ലാസ്സോ എന്ന് പേരിട്ടിരിക്കുന്ന വിഡിയോ ആപ്പില്‍ ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകളില്‍ സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് , ഫില്‍റ്ററുകള്‍ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.

വിഡിയോ എഡിറ്റിങ്ങ് ടൂളുകള്‍ ദ്യശ്യങ്ങള്‍ക്കൊപ്പം സംഗീതം ചേര്‍ക്കാനും , ദൃശ്യത്തിന് മുകളില്‍ എഴുതാനും സഹായിക്കും. എന്നാല്‍ പുതിയ ആപ്പ് പുറത്തിറക്കിയ വിവരം ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. മികച്ച പ്രതികരണമാണ് ലാസ്സോവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ യുഎസില്‍ മാത്രമാണ് ലാസ്സോ ലഭിക്കുക. എന്നാല്‍ വൈകാതെ മറ്റിടങ്ങളിലും ലാസ്സോ ലഭിക്കും.

Top