27 കോടി അക്കൗണ്ടുകള്‍ വ്യാജമാണെന്ന് അറിയാം ; ഫെയ്‌സ്ബുക്ക് റിപ്പോർട്ട്

facebook

ലണ്ടന്‍: ഫെയ്‌സ്ബുക്കിലെ അക്കൗണ്ടുകളിൽ 27 കോടിയോളം അക്കൗണ്ടുകള്‍ വ്യാജമാണെന്ന് റിപ്പോർട്ട് .

ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദശലക്ഷക്കണക്കിന് വ്യാജ, കൃത്രിമ അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്താന്‍ സാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

ഈ കണക്കുകൾ കമ്പനി പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതലാണെന്നും ഫെയ്‌സ്ബുക്ക് സൂചിപ്പിച്ചു.

ദ ടെലഗ്രാഫാണ് അക്കൗണ്ടുകൾ സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2017 ലെ മൂന്നാം പാദത്തിലെ 210 കോടി ഉപയോക്താക്കളുടെ കണക്കെടുക്കുമ്പോള്‍ ഇതില്‍ 2-3 ശതമാനത്തോളം മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ ജൂലായില്‍ ഇത് ഒരു ശതമാനമായിരുന്നു.

കൂടാതെ യഥാര്‍ഥ ഉപയോക്താക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പത്തുശതമാനത്തോളം വരും. കഴിഞ്ഞ തവണ ഇത് ആറുശതമാനമായിരുന്നു.

ഈ രണ്ട് വിഭാഗം അക്കൗണ്ടുകളും ചേരുമ്പോള്‍ 27 കോടിയോളം വ്യാജ-കൃത്രിമ അക്കൗണ്ടുകള്‍ നിലവിലുള്ളതായാണ് ഫെയ്‌സ്ബുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top