അതിജീവിക്കും, തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണില്‍; ആത്മവിശ്വാസത്തോടെ സുരേന്ദ്രന്‍

k surendran

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എതിരാളികള്‍ക്കെതിരെ ആത്മവിശ്വാസത്തോടെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍.

ആദ്യം തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. എന്നാല്‍, അതിജീവിക്കും തോറ്റുകൊടുക്കാനാവില്ല, സുരേന്ദ്രന്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ. . .

ആദ്യം കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയിൽ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോൾ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാൻ 242 പുതിയ കേസ്സുകൾ കൂടി എടുത്തിരിക്കുന്നു. ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയ സർക്കാർ തനിക്ക് ഇതുവരെ സമൻസ് നൽകാൻ പോലും തയ്യാറായിട്ടില്ല. അതിജീവിക്കും നമ്മളിതിനെയും. നമുക്കു തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണിൽ…..

Top