സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക് കടക്കാനൊരുങ്ങി ഫേസ്ബുക്ക്

ഫേസ്ബുക്ക് ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം വില്‍ക്കാവുന്ന വിധത്തിലുള്ള ഒരു സ്മാര്‍ട്ട് വാച്ചിലാണ് ഫേസ്ബുക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഫേസ്ബുക്ക് നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വാച്ച് ഒരു ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് വാച്ചായിരിക്കും. എങ്കിലും, സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമോ അതോ ആന്‍ഡ്രോയിഡിന്റെ വെയര്‍ ഒഎസിനെ ആശ്രയിക്കുമോ എന്ന് ഫേസ്ബുക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ആരോഗ്യ, ഫിറ്റ്‌നസ് സവിശേഷതകള്‍ ഈ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അത് അസാധാരണമായ ഒന്നല്ലെങ്കിലും, വാച്ചില്‍ നിന്ന് നേരിട്ട് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള കഴിവാണ് സ്മാര്‍ട്ട് വാച്ചിന് ലഭിക്കുന്ന സവിശേഷത. റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമാണെങ്കില്‍, ഫേസ്ബുക്കിന് അടുത്ത വര്‍ഷം സ്മാര്‍ട്ട് വാച്ച് വില്‍ക്കാന്‍ കഴിയും.

വാച്ചിനുപുറമെ, റേയ്ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകളിലും പ്രോജക്റ്റ് ആര്യ എന്നറിയപ്പെടുന്ന റിയാലിറ്റി റിസര്‍ച്ച് സംരംഭത്തിലും ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

Top