സക്കര്‍ബര്‍ഗ് സിഇഒ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത്

zuckerberg

ക്കര്‍ബര്‍ഗ് സിഇഒ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത്. സക്കര്‍ബര്‍ഗ് ഫേസ്ബുക്കിനെതിരെയുള്ള വിമര്‍ശനങ്ങളെ ചെറുക്കുന്നതിനും എതിരാളികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിനുമായി പിആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതേതുടര്‍ന്ന് ഫേസ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനവും സിഇഒ സ്ഥാനവും ഒന്നിച്ച് കയ്യാളുന്നത് ശരിയായ നടപടിയല്ലെന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു.

ഒട്ടനവധി വിവര ചോര്‍ച്ചാ സംഭവങ്ങളും സക്കര്‍ബര്‍ഗിന്റെ നേതൃത്വം പര്യാപ്തമല്ലെന്ന വിമര്‍ശനത്തിന് കാരണമാക്കി.

Top