ഫേസ്ബുക്ക് ഡേറ്റിങ് ഫീച്ചര്‍ ജീവനക്കാര്‍ക്കിടയില്‍ അവതരിപ്പിച്ചു

facebook-

ഫേസ്ബുക്ക് ഈ വര്‍ഷം ഒരു ഡേറ്റിങ് ആപ്പ് പരിചയപ്പെടുത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ ഡേറ്റിങ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ആപ്പ് ഗവേഷകനായ ജെയ്ന്‍ വോംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കില്‍ വരാന്‍ പോകുന്ന ഫീച്ചറിന്റെ ‘ഫസ്റ്റ് ലുക്കും’ പുറത്തുവന്നുകഴിഞ്ഞു.

ഡേറ്റിംഗ് ഫീച്ചറിന്റെ അടിസ്ഥാന സ്വഭാവം വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജീവനക്കാര്‍ വിവരങ്ങള്‍ നല്‍കിയാണ് പരീക്ഷണം പുരോഗമിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഡേറ്റിംഗ് പ്രോത്സാഹിപ്പിക്കുകയല്ല പരീക്ഷണത്തിന്റെ ഉദ്ദേശ്യമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യതയ്ക്ക് മുന്തിയ പരിഗണനയാകും ഫെയ്‌സ്ബുക്കിന്റെ ഡേറ്റിംഗ് ഫീച്ചര്‍ നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം തിരഞ്ഞെടുക്കാന്‍ കഴിയും. ഇത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ പ്രൊഫൈലുകള്‍ പരസ്പരം കാണാനാകൂ. പുതിയ പ്രൊഫൈല്‍ തയ്യാറാക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കോ അവരുടെ സുഹൃത്തുക്കള്‍ക്കോ നിങ്ങളുടെ ഡേറ്റിംഗ് പ്രൊഫൈല്‍ പരിശോധിക്കാന്‍ അനുവാദം നല്‍കണോ എന്ന ചോദ്യമുയരും.

ഇനി ലിംഗം തിരഞ്ഞെടുക്കുക. സ്ഥലം, നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മുതലായവ നല്‍കണം. നിങ്ങളുടെ ഇഷ്ടത്തെയും ഗ്രൂപ്പുകളെയും പറ്റി ഫെയ്‌സ്ബുക്കിന് നന്നായി അറിയാം. അതിനാല്‍ ബാക്കി ജോലി അവര്‍ തന്നെ ചെയ്തുകൊള്ളും. നിങ്ങള്‍ക്ക് താത്പര്യമുള്ള പ്രൊഫൈലുകളുമായി മെസഞ്ചര്‍ അല്ലെങ്കില്‍ വാട്‌സാപ്പ് വഴി ചാറ്റ് ചെയ്യുക. ഫെയ്‌സ്ബുക്കില്‍ ലഭ്യമാക്കുന്ന ഈ ഫീച്ചര്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും.

Top