ഫെയ്‌സ് ബുക്ക് , ഇൻസ്റ്റഗ്രാം ലൈക്കുകൾ ഇനി മറച്ചു വെയ്ക്കാം

പയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവയ്ക്കാനുള്ള ഓപ്ഷനുമായി ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും. സോഷ്യൽ മീഡിയ ആപ്പുകൾ കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്ക് നൽകുന്നതിനാണ് ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കൾക്ക് ലൈക്കുകളുടെ എണ്ണം അടക്കമുള്ള ജനറലായ കാര്യങ്ങൾ മറച്ച് വയ്ക്കാനുള്ള ഓപ്ഷൻ 2019 മുതൽ ഫെയ്‌സ്ബുക്ക് പരീക്ഷിക്കുന്നുണ്ട്.

ഉപയോക്താക്കൾക്ക് സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇൻസ്റ്റഗ്രാം ഈ ഫീച്ചർ പരീക്ഷിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവർ ഫീഡിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളിലുള്ള ലൈക്കുകളുടെ എണ്ണം മറ്റുള്ളവർക്ക് കാണാൻ കഴിയുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കാൻ സാധിക്കും. ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്ത് വയ്ക്കുന്നത് ചിലർക്ക് പ്രയോജനകരവും മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതുമാണ്. പ്രത്യേകിച്ചും ട്രെൻഡുചെയ്യുന്നതോ ജനപ്രിയമായതോ ആയ കാര്യങ്ങളെക്കുറിച്ച് മനസിലാക്കാൻ ആളുകൾ ലൈക്കുകളുടെ എണ്ണങ്ങൾ നോക്കാറുണ്ട്.

Top