ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കി

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ താല്‍ക്കാലികമായി പണിമുടക്കി. ഞായറാഴ്ച്ച രാത്രിയാണ് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കിയത്. യൂറോപ്പിലെയും യുഎസിലെയും സെര്‍വറുകള്‍ അറ്റകുറ്റപ്പണിക്കിടെ തകരാറിലായതാണ് കാരണം. ഇന്ത്യയില്‍ ഭാഗികമായേ പ്രശ്‌നം നേരിട്ടുള്ളു.

ഫേസ്ബുക്ക് തുറക്കാന്‍ കഴിയുന്നുണ്ടെങ്കിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും തടസം നേരിട്ടിരുന്നു. എന്നാല്‍ അല്‍പസമയത്തിന് ശേഷം സെര്‍വറുകളുടെ തകരാര്‍ പരിഹരിച്ച് സേവനങ്ങള്‍ വീണ്ടും ലഭ്യമാവുകയും ചെയ്തു.

Top