രാഹുലിനെതിരെ നടപടി; ഇരയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം നീക്കം ചെയ്ത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തു. ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച പോസ്റ്റാണ് നീക്കം ചെയ്തത്.

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതു വയസുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് ശേഷമാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളുടെ നടപടി. തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഈ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിയോട് ഫെയ്‌സ്ബുക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ബാലാവകാശ കമ്മിഷന്‍ ഫെയ്‌സ്ബുക്കിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി. ഇതേ കാരണത്തിലായിരുന്നു ട്വിറ്ററിന്റെയും നടപടി.

Top