ആരോഗ്യപരിപാലന മേഖലയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍; ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് നിയന്ത്രണം

രോഗ്യ പരിപാലന മേഖലയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഫേസ്ബുക്ക്.

ആരോഗ്യപരിപാലനം,പോഷകാഹാരം, ഫിറ്റ്നസ് എന്നിവ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളും വീഡിയോകളും ഫെയ്സ്ബുക്കില്‍ ധാരാളമായ് പ്രചരിപ്പിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം.

പ്രധാനമായും ഫെയ്സ്ബുക്ക് നിയന്ത്രിക്കാന്‍ പോകുന്നത് ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ്.

ഇത്തരത്തിലുള്ള ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും വ്യാജ അവകാശവാദങ്ങളും പരത്തുന്ന ഉള്ളടക്കങ്ങള്‍ ഫെയ്സ്ബുക്ക് പേജുകളില്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അത് ആ പേജില്‍ നിന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളെ ബാധിക്കുമെന്നും ഫെയ്സ്ബുക്ക് പറയുന്നു.

Top