Facebook has a jump in profit on advertising revenue hike

facebook

വാഷിങ്ടണ്‍: പരസ്യവരുമാനത്തില്‍ കുതിപ്പുണ്ടായതിനെതുടര്‍ന്ന് ഫേസ്ബുക്കിന്റെ അറ്റദായം മൂന്ന് ഇരട്ടി വര്‍ധിച്ചു.

2016ലെ ആദ്യപാദഫലം പ്രകാരം 150 കോടി ഡോളറിന്റെ അറ്റദായമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 51.2 കോടി ഡോളറായിരുന്നു ലാഭം.

ലഭത്തില്‍ കുതിച്ചുചാട്ടമുണ്ടായതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരിവില ഒമ്പത് ശതമാനം ഉയര്‍ന്നു.

ഒരു ഓഹരിക്ക് രണ്ട് സി ക്ലാസ് ഓഹരിവീതം നല്‍കാന്‍ കമ്പനി ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മാര്‍ച്ചിലെ കണക്കുപ്രകാരം 109 കോടിപേരാണ് ദിനംപ്രതി ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലേതിനെ അപേക്ഷിച്ച് 16 ശതമാനമാണ് വര്‍ധന.

Top