ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളികളും പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി

rape

മുസാഫര്‍ നഗര്‍: സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തും സഹോദരന്മാരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതി. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ 23 കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്.

സോനു എന്നയാളെ ഫേസ്ബുക്കിലൂടെയാണ് യുവതി പരിചയപ്പെട്ടത്. ഒരിക്കല്‍ പെണ്‍കുട്ടിയോട് സോനു ഹോട്ടലില്‍ വരാന്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ എത്തിയ യുവതിയെ സോനുവും സഹോദരന്മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു.

സോനുവിനെ വിവാഹം കഴിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് യുവതിയുടെ പരാതി.പെണ്‍കുട്ടിയുടെ പരാതില്‍ പോലീസ് കേസെടുത്തു.

Top