ഫേസ്ബുക്കിനെതിരെ മറ്റൊരു മുന്‍ ജീവനക്കാരനും രംഗത്ത്; അന്വേഷണം വേണമെന്ന ആവശ്യം അമേരിക്കയിൽ ശക്തം

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് വഴി വിദ്വേഷ പ്രസംഗങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രചരിക്കുന്നത് കമ്പനിയുടെ അറിവോടെയാണെന്ന് പരാതിയുമായി പേരു വെളിപ്പെടുത്താത്ത മുന്‍ ജീവനക്കാരന്‍.

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് യു.എസ് ഏജന്‍സിയായ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷനും ഇദ്ദേഹം പരാതി നല്‍കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് യു.എസ് പ്രസിഡന്റായിരുന്നപ്പോള്‍ ഫേസ്ബുക്ക് സുരക്ഷ നയങ്ങളില്‍ വീഴ്ച വരുത്തി.

സാമ്പത്തിക വളര്‍ച്ച മാത്രമാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടെ ഫേസ്ബുക്കിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും യു.എസില്‍ ശക്തമായി. നേരത്തേ മുന്‍ ജീവനക്കാരിയായ ഫ്രാന്‍സസ് ഹോഗനും ഫേസ്ബുക്കിനെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. സുരക്ഷയേക്കാള്‍ ഫേസ്ബുക്കിന് പ്രധാനം സാമ്പത്തിക ലാഭമാണെന്നുമായിരുന്നു അവരുടെ പരാതി.

Top