ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; ഭീതിയിലായി ഉപയോക്താക്കള്‍

ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇന്നലെ വൈകുന്നേരം ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിശ്ചലമായിരുന്നു. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഇന്നലെ വൈകുന്നേരം മുതല്‍ ലഭ്യമാകത്തിനെ തുടര്‍ന്ന് നിരവധി ആളുകളാണ് സോഷ്യല്‍മീഡിയ ഭീമന് എന്താണ് സംഭവിച്ചതെന്ന നെറ്റ് ഉപയോക്താക്കളുടെ ഭീതി ട്വിറ്ററില്‍ പങ്കിട്ടത്.

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഈ രണ്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഇന്നലെ കിട്ടിതുടങ്ങിയത്. ഈ വര്‍ഷം തന്നെ നിരവധി തവണ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് സെര്‍വറുകള്‍ പണിമുടക്കിയിരുന്നു.

ഫെയ്‌സ്ബുക് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് ‘ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു. ഞങ്ങള്‍ കഴിയുന്നത്ര വേഗം ഇത് പരിഹരിക്കാന്‍ പരിശ്രമിക്കുകയാണ് എന്ന സേന്ദേശമാണ് ലഭിച്ചത്. ‘ക്ഷമിക്കണം, ഒരു പിശക് സംഭവിച്ചു’ എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമിന്റെ കുറ്റസമ്മതം.

Top