മുംബൈ: ഫെയ്സ്ബുക്കിന്റെ സ്വകാര്യത വിവാദത്തെ തുടര്‍ന്ന് ബോളിവുഡ് നടനും സംവിധായകനുമായ ഫര്ഹാന് അക്തര്‍ തന്റെ ഫേയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
‘ഗുഡ് മോര്‍ണിംഗ്, എന്റെ വ്യക്തിഗത ഫേയ്സ്ബുക്ക് അക്കൗണ്ട് പേജ് ഇന്നുമുതല്‍ ഉപേക്ഷിക്കുകയാണ്’ ഇപ്രകാരമായിരുന്നു താരത്തിന്റെ പോസ്റ്റ്. എന്നാല്‍ ‘ഫര്ഹാന് അക്തര്‍ ലൈവ്’ എന്ന മറ്റൊരു പേജ് ഡിലീറ്റ് ചെയ്തിട്ടില്ല. ഫര്‍ഹാന്റെ പ്രതിഷേധത്തിന് പിന്തുണ നല്കി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഫെയ്സ്ബുക്ക് വഴി ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ച് കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്.