ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട 17കാരനെ വിവാഹം ചെയ്ത യുവതിക്കെതിരെ കേസ്

ബെംഗളുരു: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത 20കാരിയ്ക്കെതിരെ ബാലവിവാഹത്തിന് കേസ്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം കർണാടകയിലാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിനിയാണ് യുവതിയെന്ന് പോലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാർത്താചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

ചിക്കമംഗളൂരു സ്വദേശിയായ പതിനേഴുകാരനെ യുവതി ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ബന്ധം പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് യുവാവിനെ ഇരുപതുകാരി വിവാഹം കഴിക്കുകയും ചെയ്തു. തനിക്ക് 21 വയസുണ്ടെന്നായിരുന്നു ആൺകുട്ടി യുവതിയോട് പറഞ്ഞിരുന്നത്. യഥാർഥ പ്രായം മറച്ചുവെച്ചായിരുന്നു വിവാഹമമെന്നാണ് റിപ്പോർട്ട്.

Top