ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗിനെ പുറത്താക്കാനുള്ള നീക്കവുമായി ഓഹരിയുടമകള്‍

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ പുറത്താക്കാനുള്ള സജീവ നീക്കവുമായി ഓഹരി ഉടമകള്‍. സുരക്ഷാ പാളിച്ചകളും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കമ്പനി നേരിടുന്ന തിരിച്ചടികളുമാണ് ഇത്തരമൊരു നീക്കത്തിന് ഓഹരിയുടമകളെ പ്രേരിപ്പിക്കുന്നത്.

മെയ് 30 ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സുക്കര്‍ബര്‍ഗിനെ സിഇഒ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഓഹരിയുടമകളുടെ നേതൃത്വത്തില്‍ സുക്കര്‍ബര്‍ഗിനെതിരെ പ്രമേയം കൊണ്ടു വന്ന് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി പകരം മറ്റാരെയെങ്കിലും നിയമിക്കാനാണ് താല്‍ക്കാലിക ശ്രമം. ആക്ടിവിസ്റ്റ് സംഘടനകളായ കളര്‍ ഓഫ് ചെയ്ഞ്ച്, മജോരിറ്റി ആക്ഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പുതിയ നീക്കം ശക്തമാവുന്നത്.

Top