ജിഫിയെ 40 കോടി ഡോളറിന് ഫെയ്സ്ബുക്ക് സ്വന്തമാക്കി

വീഡിയോ ക്ലിപ്പിങുകളും അനിമേറ്റഡ് ഇമേജുകളുടെയും ലൈബ്രറിയായ ജിഫിയെ ഫെയ്സ്ബുക്ക് വാങ്ങി. 40 കോടി ഡോളറിനാണ് ജിഫിയെ ഫെയ്സ്ബുക്ക്‌ സ്വന്തമാക്കിയിരിക്കുന്നത്.

വിവിധങ്ങളായ ജിഫ് ഇമേജുകളുടെ വന്‍ ശേഖരമുള്ള ജിഫി ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പിനൊപ്പമാണ് ജിഫി ചേരുക. നൂറിലധികം ജിഫി ജീവനക്കാര്‍ ഇതോടെ ഫെയ്സ്ബുക്കിന് കീഴിലാവും.

നിലവില്‍ ഫെയ്സ്ബുക്കിന്റെ മെസേജിങ് സേവനങ്ങളിലെല്ലാം ജിഫി ലൈബ്രറി ക്ലിപ്പുകള്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ ജിഫിയിലേക്കുള്ള ട്രാഫിക്കിന്റെ 50 ശതമാനവും ഫെയ്സ്ബുക്ക് സേവനങ്ങളില്‍ നിന്നായിരുന്നു. അതില്‍ പകുതിയും ഇന്‍സ്റ്റാഗ്രാമില്‍ നിന്നാണ്. നഷ്ടത്തിലായിരുന്ന ജിഫി നിക്ഷേപം പ്രതീക്ഷിച്ച് ഫെയ്സ്ബുക്കുമായി നടത്തിയ ചര്‍ച്ചയാണ് ഏറ്റെടുക്കലിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top