ആയുധ പരസ്യത്തിന് പ്രായപരിധി നിശ്ചയിച്ച് ഫേസ്ബുക്ക്

facebook

ഫേസ്ബുക്ക് 18 വയസ്സിന് താഴെയുള്ള ഉപഭോക്താക്കള്‍ക്ക് ആയുധ ഭാഗങ്ങളുടെയും മറ്റും പരസ്യങ്ങള്‍ നിരോധിച്ച് അവരുടെ പരസ്യനയം പുതുക്കി. അധിക ചുവടെന്ന നിലയിലാണ് കൈത്തോക്കുറകള്‍, ബെല്‍റ്റുകള്‍, മൗണ്ട് ചെയ്ത ഫ്‌ലാഷ്‌ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പ്രായപരിധി കൂടി കര്‍ശനമാക്കിയത്.

മാഗസിനുകള്‍ക്ക് സമാനമായുള്ള ആയുധങ്ങളുടെയും അവയുടെ രൂപാന്തരപ്പെടുത്തിയ പതിപ്പുകളുടെയും പരസ്യങ്ങള്‍ക്കും ഫേസ്ബുക്കിന്റെ നിരോധം നിലവിലുണ്ട്. ഏതൊക്കം തരം പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്നും ഏതൊക്കെ അനുവദനീയമാണെന്നും ചിത്രം സഹിതമുള്ള ഉദാഹരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പരസ്യ നയം വെബ് പേജില്‍ പ്രസിദ്ധീകരിച്ചത്. നയം ജൂണ്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും.

Top