Facebook and whatsaap is most popular in india

ഇന്ത്യയില്‍ ഏറ്റവും പോപ്പുലറായ മൊബൈല്‍ ആപ്പുകള്‍ ഫേസ്ബുക്കും വാട്ട്‌സ്ആപ്പുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സര്‍വ്വേ റിപ്പോര്‍ട്ട്.

ട്രൂകോളര്‍, യുസി ബ്രൗസര്‍ എന്നിവയും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. തങ്ങളുടെ സുഹൃത്തുക്കള്‍ ഏതൊക്കെ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന വിച്ച്ആപ്പ് ആണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. എംഎക്‌സ് പ്ലെയര്‍, ഫല്‍പ്കാര്‍ട്ട്, ക്യാന്‍ഡിക്രഷ്, ആപ്പ്‌ലോക്ക്, നൗക്‌രി ഡോട്ട് കോം എന്നിവയാണ് ഇന്ത്യയിലെ മറ്റ് പോപ്പുലര്‍ ആപ്പുകള്‍.

ആപ്പുകള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് വിച്ച്ആപ്പ് പോപ്പുലാരിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസമെങ്കിലും ഉപയോക്താക്കള്‍ ഉപയോഗിച്ച ആപ്പുകള്‍ മാത്രമാണ് ഈ കണക്കിലേക്ക് പരിഗണിച്ചിരിക്കുന്നത്.

ഈ സര്‍വെ പുറത്തു വിടുന്നതോടൊപ്പം വിച്ച്ആപ്പിനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ 10 മില്യണ്‍ ഉപയോക്താക്കളെ വിവിധ ഭാഷകളില്‍നിന്നായി കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വിച്ച്ആപ്പ് പ്രവര്‍ത്തിക്കുന്നത്.

Top