ഇന്ത്യയില്‍നിന്നുള്ള 2.7 കോടി സോഷ്യല്‍ മിഡിയ പോസ്റ്റുകള്‍ക്കെതിരെ നടപടി

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മിഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യയിൽനിന്നുള്ള 2.7 കോടി പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മെറ്റ. ജൂലൈ മാസത്തെ മാത്രം കണക്കാണിത്. ഫേസ്ബുക്കിൽ നിന്ന് 2.5 കോടി പോസ്റ്റുകളും ഇൻസ്റ്റാഗ്രാമിൽ നിന്ന്20 ലക്ഷം പോസ്റ്റുകളുമാണ് നീക്കം ചെയ്തിട്ടുള്ളത്.

ഐടി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ്, 2021ന് കീഴിലുള്ളമെറ്റയുടെ പ്രതിമാസ റിപ്പോർട്ടിലാണ് കണക്കുകളുള്ളത്. റിപ്പോർട്ട് അനുസരിച്ച്, കമ്പനി ഫേസ്ബുക്കിൽ നിന്ന് 1.73 കോടി സ്പാമുകൾ നീക്കം ചെയ്തിട്ടുണ്ട്.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട 1.1 ലക്ഷം പോസ്റ്റുകളും അക്രമവും ഗ്രാഫിക് ഉള്ളടക്കവുമായി ബന്ധപ്പെട്ട 23 ലക്ഷം പോസ്റ്റുകളും നഗ്‌നതയും ലൈംഗിക ഉള്ളടക്കവുമുള്ള 27 ലക്ഷം പോസ്റ്റുകളും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു.

Top