ഫേസ്ബുക്ക് പരസ്യപ്രസാധകര്‍ക്കുള്ള പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

mark-zuckerberg

ഫേസ്ബുക്കിൽ നൽകുന്ന രഷ്ട്രീയ പരസ്യങ്ങള്‍ കൂടുതൽ സുതാര്യമാകുന്നു.

പരസ്യ പ്രസാധകര്‍ക്കുള്ള പുതിയ നിയമങ്ങള്‍ ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അവതരിപ്പിച്ചു.

പുതിയ നിയമം പ്രകാരം പരസ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.

സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്താത്ത പരസ്യ പ്രസാധകരെ അവര്‍ രാഷ്ട്രീയ പരസ്യ പ്രസാധകരാണോ എന്ന തിരിച്ചറിയുന്നതിനായി മെഷീന്‍ ലേണിങ് സംവിധാനവും ഉപയോഗിക്കും.

പരസ്യങ്ങളെ വിലയിരുത്തുന്നതിനായി കൂടുതൽ ജീവനക്കരെ ചുമതലപ്പെടുത്തുമെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തില്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ അന്വേഷണം നേരിടുകയാണ്.

തുടർന്ന് ഫേസ്ബുക്ക് നടത്തിയ അന്വേഷണത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിന് യുഎസ് സെനറ്റ് ആന്റ് ഹൗസ് ഇന്റലിജന്‍സ് കമ്മറ്റിയുടെ വാദം നടക്കാനിരിക്കെയാണ് പരസ്യ നിയമങ്ങളില്‍ മാറ്റങ്ങളുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുന്നത്.

നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടരുതെന്ന ലക്ഷ്യമാണ് പുതിയ തീരുമാനത്തിന്റെ കാരണം.

Top