ഫെയ്‌സ്ബുക്കിന്റെ പുതിയ തന്ത്രം ‘#ടെന്‍ ഇയേഴ്‌സ് ചലഞ്ച്’ ; ലക്ഷ്യം ‘ ഫേസ് റെക്ഗ്‌നിഷന്‍ ‘

ഏറെ കാലമായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ഫെയ്‌സ്ബുക്കിനെ വേട്ടയാടുന്നു. അത് ആരോപണം മാത്രമല്ല ഒരു പരിധി വരെ സത്യമാണെന്ന് ഉപഭോക്താക്കള്‍ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവാദങ്ങള്‍ക്കിടയില്‍ അടുത്ത കാലത്തായി ഫെയ്‌സ്ബുക്കില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ഒരു ചലഞ്ചാണ് ടെന്‍ ഇയേഴ്‌സ് ചലഞ്ച്. ഈ ചലഞ്ച് ഫെയ്‌സ്ബുക്കിന്റെ തന്നെ ഒരു കെണിയാണോ
എന്നതാണ് ഉപഭോക്താക്കളുടെ സംശയം.

ചലഞ്ച് ഏറ്റെടുത്ത് ഉപഭോക്താക്കള്‍ തങ്ങളുടെ പ്രൊഫൈല്‍ വഴി പത്ത് വര്‍ഷം മുന്‍പുള്ള സ്വന്തം ചിത്രങ്ങള്‍ പങ്ക് വെച്ച് തുടങ്ങിയിരിക്കുകയാണ്. ചലഞ്ച് രസകരമാണെങ്കിലും അത് വഴി ഫെയ്‌സ്ബുക്ക് തങ്ങളുടെ ‘ ഫേസ് റെക്ഗ്‌നിഷന്‍ ‘ സംവിധാനം മെച്ചപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒരു വ്യക്തി തന്റെ പല കാലങ്ങളിലെ, പ്രായങ്ങളിലെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വയ്ക്കുമ്പോള്‍ ആ ചിത്രങ്ങള്‍ ‘ ഫേസ് റെക്ഗ്‌നിഷന്‍ ‘ സംവിധാനത്തിനായ് ശേഖരിക്കപ്പെടുകയാണ്. നിങ്ങളില്‍ പ്രായം എത്രത്തോളം മാറ്റമുണ്ടാക്കുന്നു എന്നാ ആഹ്വാനത്തിലൂടെ ഫെയ്‌സ്ബുക്ക് ശേഖരിച്ചിരിക്കുന്നത് കോടികണക്കിന് ചിത്രങ്ങളാണ്. ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിതബുദ്ധി അല്‍ഗോരിതങ്ങള്‍ക്ക് ശക്തി പകരുമെന്നാണ് സോഷ്യല്‍ മീഡിയ വിദഗ്ദ്ധര്‍ പറയുന്നത്.

Top