എല്ലാ ഐഫോണുകളിലും 2018 മുതൽ ഫെയ്സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ

ടുത്ത വർഷം മുതല്‍ പുറത്തിറങ്ങുന്ന എല്ലാ ഐഫോണ്‍ മോഡലുകളിലും ഇനി ഫെയ്സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉണ്ടാവും.

ഐഫോണ്‍ പത്തിനൊപ്പം അവതരിപ്പിച്ച ഈ സാങ്കേതികവിദ്യ തന്നെ ഭാവി ഐഫോണ്‍ മോഡലുകളിലും തുടരാനാണ് ആപ്പിളിന്‍റെ തീരുമാനം.

ഫിംഗര്‍ പ്രിന്‍റ് സാങ്കേതിക വിദ്യയിലേക്ക് തന്നെ പുതിയ മോഡലുകള്‍ തിരികെയെത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഫെയ്സ് ഐഡി സാങ്കേതിക വിദ്യതന്നെയായിരിക്കും ഇനി ഉപയോഗിക്കുകയെന്നാണ് പുതിയ വിവരം.

ത്രീഡി സെന്‍സിങ് തന്നെയായിരിക്കും 2018ലെ ഐഫോണ്‍ മോഡലുകളുടെ വില്‍പനയുടെ കേന്ദ്ര ബിന്ദുവെന്ന് കെജിഐ അനലിസ്റ്റ് ആയ മിങ് ചി കുവോ വ്യക്തമാകുന്നു.

എന്നാല്‍ ആപ്പിള്‍ 3ഡി സെന്‍സിങ് സംവിധാനത്തിന്‍റെ നിര്‍മ്മാണത്തില്‍ ആപ്പിള്‍ തടസങ്ങളുണ്ട്. ട്രൂ ഡെപ്ത് ക്യാമറയും ഫെയ്സ് ഐഡിയും സ്മാര്‍ട്ഫോണുകള്‍ക്കായുള്ള ത്രിഡി സെന്‍സിങ് രൂപകല്‍പനയിലും നിര്‍മ്മാണത്തിലും മുന്‍ നിരയിലെത്താന്‍ ആപ്പിളിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ ടച്ച്‌ ഐഡി സംവിധാനത്തെ ആപ്പിള്‍ പൂര്‍ണമായും ഒഴിവാക്കില്ലെന്ന് മിങ് അഭിപ്രായപ്പെട്ടിരുന്നു.

ഐഫോണ്‍ 8 ഐഫോണ്‍ 8 പ്ലസ് മോഡലുകളില്‍ ടച്ച്‌ ഐഡി സംവിധാനമാണ് ആപ്പിള്‍ ഉപയോഗിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറേ കാലമായി തുടര്‍ന്നു വന്നിരുന്ന ഹോം ബട്ടണ്‍ ഒഴിവാക്കിയാണ് ഐഫോണ്‍ 10 ആപ്പിള്‍ അവതരിപ്പിച്ചത്.

ഒക്ടോബര്‍ 27 ന് ആപ്പിള്‍ 10ന്റെ പ്രീബുക്കിങ് ആരംഭിക്കും. സെപ്റ്റംബറോടുകൂടി പുതിയ ഐഫോണ്‍ മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് വിവരം.

Top