ഛപാക്കില്‍ ദീപിക എങ്ങനെ മാല്‍തിയായി?, മെയ്ക്കിംഗ് വീഡിയോ കാണാം

ദീപിക പദുക്കോണിനെ നായികയാക്കി ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ഛപാക്. ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ദീപിക പദുക്കോണിന്റെ മെയ്ക്കിംഗ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ദീപിക കഥാപാത്രമാകാന്‍ നടത്തിയ കഠിന ശ്രമങ്ങളൊക്കെയാണ് വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. മണിക്കൂറോളമാണ് ദീപിക മേയ്ക്കപ്പിനായി ചിലവഴിച്ചത്. ദീപികയുടെ ഛപാക്കിലെ മാല്‍തി എന്ന കഥാപാത്രത്തിന് തിയേറ്ററില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

Top