ഫാബിയോ കൊയെന്‍ട്രോ റയല്‍ മാഡ്രിഡില്‍ നിന്നും പുറത്തേക്ക്

സ്‌പെയിന്‍: 2011 മുതല്‍ റയല്‍ മാഡ്രിഡ് താരമായിരുന്ന ഫാബിയോ കൊയെന്‍ട്രോ റയല്‍ മാഡ്രിഡില്‍ നിന്നും പുറത്തേക്ക്. താരവുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്നും, ഫാബിയോയുടെ ഭാവി നീക്കങ്ങള്‍ക്കായി ആശംസകള്‍ നേരുന്നു എന്നും റയല്‍ മാഡ്രിഡ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

പോര്‍ച്ചുഗീസ് ക്ലബായ റിയോ അവേയിലാണ് ഫാബിയോ ഇനി കളിക്കുന്നത്. ഏഴു വര്‍ഷമായി റയലിന്റെ താരമാണ് എങ്കിലും അവസാന മൂന്ന് വര്‍ഷവും ലോണില്‍ ആയിരുന്നു ഫാബിയോ കളിച്ചത്.

രണ്ട് വര്‍ഷം ഫ്രഞ്ച് ക്ലബായ മൊണാക്കോയിലും, കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ടിംഗിലും ഫാബിയോ കളിച്ചിട്ടുണ്ട്.

Top