ഫ്രഞ്ച് താരം എംബാപ്പയെ ലിവര്‍പൂളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ഫാബിന്യോ

Fabinho

ലണ്ടന്‍ : ഫ്രാന്‍സ് താരം എംബാപ്പയെ ലിവര്‍പൂളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മിഡ്ഫീല്‍ഡര്‍ ഫാബിന്യോ. മൊണോക്കോയില്‍ എംബാപ്പെയുമായി ഒരുമിച്ചു കളിച്ച സൗഹൃദം വെച്ചാണ് താരത്തെ ലിവര്‍പൂളിലെത്തിക്കാന്‍ ഫാബിന്യോ ശ്രമിക്കുന്നത്. മൊണോക്കോയില്‍ നിന്ന് ലിവര്‍പൂളില്‍ പുതുതായി എത്തിയ മിഡ്ഫീല്‍ഡറാണ് ഫാബിന്യോ.

‘ഈ സീസണില്‍ പി.എസ്.ജിയില്‍ തന്നെയാണ് എംബാപ്പ കളിക്കുക. പക്ഷേ പതുക്കെ ലിവര്‍പൂളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തും’ ഫാബിന്യോ ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ പി.എസ്.ജിയില്‍ കളിക്കുകയാണ് എംബാപ്പ.

Top