ഫാബിയ റാലി 2 ഇവോ എഡിഷന്‍ അവതരിപ്പിച്ച് സ്‌കോഡ

മോട്ടോര്‍സ്‌പോര്‍ട്ട് ലോകത്ത് ചുവടുവെച്ചതിന്റെ 120-ാം വാര്‍ഷികം ആഘോഷിച്ച് സ്‌കോഡ. വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കോഡ മോട്ടോര്‍സ്‌പോര്‍ട്ട് ലിമിറ്റഡ് എഡിഷന്‍ സ്‌കോഡ ഫാബിയ റാലി 2 ഇവോ എഡിഷന്‍ അവതരിപ്പിച്ചു.

വെറും പന്ത്രണ്ട് യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ വാഹനത്തില്‍ അധിക സാങ്കേതിക ഘടകങ്ങള്‍, അധിക ആക്സസറികള്‍, പ്രത്യേക ലിവറി എന്നിവ ഉള്‍പ്പെടും. 2021 -ല്‍ ബ്രാന്‍ഡിന്റെ റേസ് കാര്‍ നടത്തിയ എല്ലാ പരിഷ്‌കാരങ്ങളും എഡിഷന്‍ 120 -ല്‍ ഉള്‍പ്പെടുത്തും. പ്രത്യേക എഡിഷന്‍ കാറിനുള്ള ഓര്‍ഡറുകളും കമ്പനി സ്വീകരിച്ചുതുടങ്ങി. സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകള്‍ കൂടാതെ, സ്‌കോഡ ഫാബിയ റാലി 2 ഇവോ എഡിഷന്‍ 120 -ക്ക് ഒരു കൂട്ടം പച്ച ലാക്വര്‍ഡ് മഗ്‌നീഷ്യം വീലുകളും എല്‍ഇഡി കോര്‍ണറിംഗ് ലൈറ്റുകളുള്ള ഒരു എല്‍ഇഡി ലൈറ്റ് റാമ്പും ലഭിക്കും.

കാറിലെ രണ്ട് ഡിസ്പ്ലേകളിലും പ്രത്യേക പതിപ്പ് 120 സ്‌ക്രീനുകള്‍, സവിശേഷമായ കളര്‍ ഡിസൈന്‍, സീരിയല്‍ നമ്പറുള്ള പ്ലേക്ക് എന്നിവയും കാറുകളില്‍ വരും. സ്പെഷ്യല്‍ എഡിഷന്‍ കാര്‍ ഞങ്ങളുടെ സ്പെഷ്യല്‍ (റാലി കാറിന്റെ) കൂടുതല്‍ മെച്ചപ്പെടുത്തിയ പതിപ്പ് മാത്രമല്ല, എക്സ്‌ക്ലൂസീവ് ഉപകരണങ്ങളടങ്ങുന്ന എഡിഷന്‍ 120 ഒരു യഥാര്‍ത്ഥ കളക്ടര്‍സ് കാറാണ് എന്ന് സ്‌കോഡ മോട്ടോര്‍സ്പോര്‍ട്ട് മേധാവി മിക്കാല്‍ ഹ്രാബെനെക് പറഞ്ഞു. ഗ്യാസ് എക്‌സ്‌ചേഞ്ച് മെച്ചപ്പെടുത്തുന്നതിനും കംബസ്റ്റന്‍ ചേമ്പറില്‍ കംബസ്റ്റന്‍ മിശ്രിതം തയ്യാറാക്കുന്നതിനുമുള്ള മെച്ചപ്പെട്ട എഞ്ചിന്‍, കൂടുതല്‍ കാര്യക്ഷമമായ കംപ്രസ്ഡ് എയര്‍ കൂളര്‍, ഒപ്റ്റിമൈസ് ചെയ്ത എക്സ്ഹോസ്റ്റ് മനിഫോള്‍ഡ് ഷേപ്പ്, പുതിയ വാല്‍വ് ടൈമിംഗ്, ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റിന്റെ പുതിയ മാപ്പിംഗ് എന്നിവ എഡിഷന്‍ 120 -ലെ പരിഷ്‌ക്കരണങ്ങളില്‍ ഉള്‍പ്പെടുന്നു.

പുതുതായി ട്യൂണ്‍ ചെയ്ത ഷോക്ക് അബ്‌സോര്‍ബറുകള്‍ ഉപയോഗിച്ച്, കാറിന് എല്ലാത്തരം ഉപരിതലങ്ങളിലും മികച്ച ട്രാക്ഷനും സ്റ്റെബിലിറ്റിയും ലഭിക്കുന്നു. 2021 സ്‌കോഡ ഫാബിയ റാലി 2 ഇവോ പോലെ, പ്രത്യേക എഡിഷന് ഡൈനാമിക് മോഡുകളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ലൂബ്രിക്കേഷന്‍ സംവിധാനവും ലഭിച്ചു.
ഉപയോഗിക്കുന്ന ഓയിലിന്റെ അളവ് കുറയ്ക്കുന്നതും കാറിലെ മറ്റ് മാറ്റങ്ങളിലൊന്നാണ്. കൂടാതെ, പുതുതായി ക്രമീകരിച്ച സ്റ്റിയറിംഗ് വീല്‍ ബട്ടണുകള്‍ എട്ട് വ്യത്യസ്ത ഫംഗ്ഷനുകള്‍ വരെ പിന്തുണയ്ക്കുന്നു.

Top