എഫ്.എ. കപ്പ് ഫുട്ബോള്‍; ടോട്ടനം പുറത്ത്, നോര്‍വിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളില്‍ നിന്ന് ടോട്ടനവും പുറത്തായി. ഇന്നലെ ലിവര്‍പൂളും പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് ടോട്ടനം പുറത്തായത്. നോര്‍വിച്ചാണ് ടോട്ടനത്തിനെ തോല്‍പ്പിച്ചത്. എന്നാല്‍ വിജയത്തോടെ നോര്‍വിച്ച് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി.

മാഞ്ചെസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഷെഫീല്‍ഡ് വെനെസ്ഡേയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്. മത്സരത്തിന്റെ 53-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളിലാണ് മാഞ്ചെസ്റ്റര്‍ സിറ്റി ജയം സ്വന്തമാക്കിയത്.

Top