എഫ്എ കപ്പ് ഫുട്‌ബോള്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വെയ്ന്‍ റൂണിയുടെ ഡെര്‍ബി കൗണ്ടിയെ തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫെനലില്‍ കടന്നത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു യുണൈറ്റഡിന്റെ ജയം.

മത്സരത്തില്‍ ഇഗാലോ യുണൈറ്റഡിന് വേണ്ടി ഇരട്ടഗോള്‍ നേടി. യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത് 33-ാം മിനുട്ടില്‍ ലൂക്ക് ഷോയാണ്. യുണൈറ്റഡ് ക്വാര്‍ട്ടറില്‍ നോര്‍വിച്ച് സിറ്റിയെ നേരിടുന്നതായിരിക്കും.

ക്വാര്‍ട്ടറില്‍ അഴ്‌സണല്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും. ചെല്‍സി ലെസ്റ്ററിനെയാണ് നേരിടുക. മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെയും നേരിടും. ഈ മാസം 21നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക.

Top