എഫ്.എ. കപ്പ്; വോള്‍വ്സിനെ തോല്‍പ്പിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളില്‍ വോള്‍വ്സിനെ തോല്‍പ്പിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഏകപക്ഷീയമായ ഒരു ഗോളിന് വോള്‍വ്സിനെ തോല്‍പ്പിച്ചാണ് യുണൈറ്റഡ് നാലാം റൗണ്ടില്‍ എത്തിയത്.

സ്പാനിഷ് താരം യുവാന്‍ മാട്ടയുടെ ഗോളിലാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചത്. മത്സരത്തിന്റെ 67-ാം മിനിറ്റിലാണ് മാട്ട വിജയഗോള്‍ ഗോള്‍പോസ്റ്റിലേക്ക് അടിച്ചത്. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു പിരിഞ്ഞത്.

നാലാം റൗണ്ടില്‍ യുണൈറ്റഡ് നേരിടുക വാറ്റ്ഫഡോ ട്രാന്‍മിയറോയെ ആയിരിക്കും. കാര്‍ലിസ്ലെ യുണൈറ്റഡിനെ (3-4) ന് മറികടന്ന് കാര്‍ഡിഫ് സിറ്റിയും നാലാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

Top