എഫ്എ കപ്പ്; തകര്‍പ്പന്‍ ജയം നേടി മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

ലണ്ടന്‍: എഫ്എ കപ്പ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലയാണ് നേടാന്‍ സാധിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി പോര്‍ട്ട് വേലിനെ 4-1നാണ് തോല്‍പ്പിച്ചത്.

മത്സരത്തില്‍ സിറ്റിക്കുവേണ്ടി ഗോള്‍ നേടിയത് സിന്‍ചെങ്കോ(20), അഗ്യൂറോ(42), ഹാര്‍വുഡ് ബെല്ലിസ്(58), ഫില്‍ ഫോഡെന്‍(76) എന്നിവരാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും വോള്‍വസ് യുണൈറ്റഡുമായിരുന്നു ഏറ്റുമുട്ടിയത്.

അതോടൊപ്പം ചെല്‍സിയ, ലിവര്‍പൂള്‍ തുടങ്ങിയ ടീമുകള്‍ തമ്മിലുള്ള മത്സരം ഞായറാഴ്ച നടക്കും.

Top