എഫ് എ കപ്പില്‍ ഇന്ന് ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം

ലണ്ടന്‍: എഫ് എ കപ്പ് ഫുട്‌ബോളില്‍ ഇന്ന് ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഉള്‍പ്പടെ അവസാന നാല് ഏറ്റുമുട്ടലുകളിലും ചെല്‍സിക്കായിരുന്നു ജയം. ഇന്നത്തെ ജയം കൂടി സ്വന്തമാക്കിയാല്‍ എഫ് എ കപ്പില്‍ തുടര്‍ച്ചയായി അഞ്ച് തവണ യുണൈറ്റഡിനെ തോല്‍പിക്കുന്ന ടീമെന്ന റെക്കോര്‍ഡ് ചെല്‍സിക്ക് സ്വന്തമായേക്കും. രാത്രി ഒരു മണിക്കാണ് മത്സരം ആരംഭിക്കുക.

താല്‍ക്കാലിക കോച്ച് ഒലേ സോള്‍ഷെയറിന് കീഴില്‍ ആദ്യ തോല്‍വി നേരിട്ടാണ് യുണൈറ്റഡ് ഇറങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിയാണ് യുണൈറ്റഡിനെ വീഴ്ത്തിയത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് ആറ് ഗോളിനും ബോണ്‍മൗത്തിനോട് നാല് ഗോളിനും തോറ്റതോടെ ചെല്‍സി കോച്ച് മൗറീസിയോ സാറിക്ക് ഏറെ നിര്‍ണായകമാണ് ഈ മത്സരം. യുണൈറ്റഡിനോടും തോല്‍വി നേരിട്ടാല്‍ സാറിയുടെ കസേര തെറിച്ചേക്കും.

Top