എഫ്3 ഒടിടി റിലീസിന് ഒരുങ്ങുന്നു

വെങ്കിടേഷ് ദഗ്ഗുബാട്ടി, വരുണ്‍ തേജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം എഫ്3 കഴിഞ്ഞ മാസമാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകായാണ്. ചിത്രം സോണി ലിവില്‍ ഈ മാസം 22ന് റിലീസ് ചെയ്യും.

ഫാമിലി എന്റര്‍ടെയ്‌നറായി കണക്കാക്കപ്പെടുന്ന എഫ്3 അനില്‍ രവിപുടി സംവിധാനം ചെയ്ത് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2019 ലെ ബ്ലോക്ക്ബസ്റ്റര്‍ എഫ് 2 ന്റെ തുടര്‍ച്ചയാണിത്.

തമന്ന ഭാട്ടിയ, മെഹ്‌റിന്‍ പിര്‍സാദ, സോണാല്‍ ചൗഹാന്‍ എന്നിവരും എഫ്3യില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ ഒരു പ്രത്യേക ഗാനത്തില്‍ പൂജ ഹെഗ്‌ഡെയും എത്തുന്നുണ്ട്.

Top