അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അരികില്‍

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാക് എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അരികില്‍ എത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ പഞ്ചാബിലെ ഖേംകരാന്‍ സെക്ടറിന് സമീപത്തെ റഡാറുകളില്‍ കണ്ടതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാ​ക്കി​സ്ഥാ​ന്‍റെ ഡ്രോ​ണ്‍ നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഇ​ന്ത്യ സു​ഖോ​യ്-30​എം​കെ​ഐ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ചു.

ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയതെന്നാണ് സൂചന. വ്യോമ സേന വിമാനങ്ങള്‍ നിരീക്ഷണത്തിന് എത്തിയതോടെ ഇവ മടങ്ങിയതായാണ് വിവരം.

അതേസമയം പൂഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക്ക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറു വയസുകാരി കൊല്ലപ്പെട്ടു. മൂന്ന് നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ മുതല്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തുകയാണ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

Top