‘എസ്ര’ ഹിന്ദി റീമേക്ക്; ടീസര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്ണ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് ടീസര്‍ എത്തി. ‘ഡിബുക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയാണ് നായകന്‍. നികിത ദത്ത, മാനവ് കൗള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ജയ്കൃഷ്ണന്‍ തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. മുംബൈയിലും മൗറീഷ്യസിലുമായിട്ടാണ് ചിത്രീകരണം. ഒക്ടോബര്‍ 29ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.

 

Top