Ezhuthachan award for Puthussery Ramachandran

തിരുവനന്തപുരം: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ട സംഭാവന നല്‍കിയവര്‍ക്കുള്ള കേരള സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ.പുതുശ്ശേരി രാമചന്ദ്രന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചു.

ഡോ.പുതുശ്ശേരിയുടെ സാന്നിദ്ധ്യവും നേതൃത്വവും മലയാളക്കരയിലെ സാഹിത്യ സാംസ്‌കാരിക മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കാന്‍ നടത്തിയ ഡെല്‍ഹി യാത്രയില്‍, മലയാള ഭാഷയോടുള്ള പുതുശ്ശേരിയുടെ സ്‌നേഹവും കടപ്പാടും തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്.ഭാഷാ പിതാവായ എഴുത്തച്ഛന്റെ പേരില്‍ സര്‍വ്വകാലാശാല സ്ഥാപിക്കാനായത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Top