അക്കിത്തം സമ്പൂര്‍ണ കവി; കവിതകളും സമ്പൂര്‍ണമെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍

തിരുവനന്തപുരം: അക്കിത്തം അച്യുതന്‍ നമ്പൂതിരി മലയാള കവികളിലെ സമ്പൂര്‍ണ കവിയായിരുന്നുവെന്ന് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ കവിതകളും സമ്പൂര്‍ണമായിരുന്നു.

കൗമാരകാലത്തിനു മുമ്പേ അക്കിത്തത്തിന്റെ കവിതകളെ താന്‍ ഹൃദയത്തിലേറ്റിയിരുന്നുവെന്നും ഹൈസ്‌കൂള്‍ കാലത്ത് അദ്ദേഹത്തിന്റെ കവിതകള്‍ കാണാതെ പഠിച്ച് ചൊല്ലി നടന്നിരുന്നുവെന്നും കവി അനുസ്മരിച്ചു.

പില്‍ക്കാലത്ത് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ തോന്നിയിരുന്നുവെങ്കിലും ആത്യന്തികമായി അദ്ദേഹം ഒരു സമ്പൂര്‍ണ കവിയായിരുന്നുവെന്നതിന് മാറ്റമില്ലെന്നും ഏഴാച്ചേരി രാമചന്ദ്രന്‍ അനുസ്മരിച്ചു.

Top