eyono overcome kwid

വിപണിയിലെത്തി നാലുമാസം കഴിയുന്നതിനു മുന്‍പേ വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ക്വിഡ്. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ക്വിഡ് ഡിസംബറിലെ വില്‍പ്പനയിലാണ് ഇയോണിനെ പിന്നിലാക്കിയത്.

കഴിഞ്ഞ ഡിസംബറില്‍ ക്വിഡിന്റെ 6888 യൂണിറ്റുകള്‍ ഇന്ത്യയിലാകെമാനം വിറ്റപ്പോള്‍ ഇയോണിന്റെ 6563 യൂണിറ്റുകളാണ് വിറ്റത്. നവംബര്‍ മാസത്തെ അപേക്ഷിച്ച് 8.3 ശതമാനം കുറവാണ് ഡിസംബറില്‍ ഇയോണിന് ലഭിച്ചത്. എന്നാല്‍ 2014 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 9.4 ശതമാനം വളര്‍ച്ചയും ലഭിച്ചിട്ടുണ്ട്.

Top