എസ്‌ 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍

volvo

ഡംബര സെഡാനായ എസ്‌ 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ആഗോളതലത്തില്‍ 10 ലക്ഷത്തോളം യൂണിറ്റുകള്‍ സെഡാന്‍ വിറ്റു കഴിഞ്ഞു. പുതിയ സാങ്കേതിക വിദ്യ, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്ന എസ്‌ 60ന് 55.9 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

വേഗത കൂടുതലായി അപകടത്തിലേയ്ക്ക് പോകുന്ന സാഹചര്യത്തില്‍ തനിയെ ബ്രേയ്ക്ക് വീഴുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. വോള്‍വോയുടെ പവര്‍ പള്‍സ് സാങ്കേതികവിദ്യയില്‍ രൂപംകൊണ്ട കരുത്തുറ്റ ഡീസല്‍ എന്‍ജിനാണ് എക്സ്സി 60ലേത്.

ഇരട്ട ടര്‍ബോ എന്‍ജിന്‍ 480 എന്‍എം ടോര്‍ക്കില്‍ 173 കിലോവാട്ട്, 235 എച്ച്പി കരുത്ത് എന്നിവ ഒരുക്കിയിട്ടുണ്ട്. എട്ട് സ്പീഡ് ഗിയര്‍ബോക്‌സ് തുടങ്ങിയ ആഡംബരസംവിധാനങ്ങളാണ് എസ്‌ 60ല്‍ ഒരുക്കിയിരിക്കുന്നത്.

Top