പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തിന് കാരണം കടുത്ത അന്ധവിശ്വാസം; അമ്മ അറസ്റ്റിൽ

കോഴിക്കോട്: നാടിനെ നടുക്കിയ തരത്തില്‍ ബുധനാഴ്ച (2021 ജൂലൈ 7) നടന്ന കൊലപാതകത്തിന് കാരണം കുഞ്ഞിന്റെ മാതാവിന്റെ കടുത്ത അന്ധവിശ്വാസമെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന സമീറയ്ക്കെതിരെ പൊലീസ് കേസെടുത്തു.

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു.നേര്‍ത്ത തൂവ്വാലയോ, തലയിണയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. സമീറയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും മനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

Top