യുവജനങ്ങളുടെ മാനസിക ആരോഗ്യത്തിന് 37 മില്യൺ ഡോളർ അധികം നൽകി ഓസ്ട്രേലിയ

മെൽബൺ: യുവ ജനങ്ങളുടെ മാനസിക ആരോഗ്യത്തെ കണക്കിലെടുത്ത് 37 മില്യൺ ഡോളർ അധികം നൽകാൻ ഒരുങ്ങി ഓസ്ട്രേലിയ. പ്രധാന മന്ത്രി സ്‌കോട്ട് മോറിസനാണ് ഇന്ന് ഈ കാര്യം പറഞ്ഞത്.

മോറിസന്റെ ലിബറൽ പാർട്ടി ഓഫ് ഓസ്‌ട്രേലിയയും നാഷണലുമായി ഉള്ള സഖ്യത്തിന്റെ ഉപതിരഞ്ഞെടുപ്പിന് ഒരു ആഴ്ച മുൻപാണ് ഈ പ്രഖ്യാപനം വരുന്നത്. “മാനസിക ആരോഗ്യവുമായി മല്ലിടുന്ന യുവജനങ്ങൾക്ക് പ്രതീക്ഷകൾ നൽകുക എന്നത് എനിക്ക് ഉറപ്പു വരുത്തണം,” മോറിസൺ മാധ്യമങ്ങളോട് പറഞ്ഞു.

അധികം തുക അനുവദിച്ചിരിക്കുന്നത് ‘ഹെഡ്സ്പേസ്’ എന്ന സംഘടനയിലേക്കാകും നൽകുക. സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ സംഘടനയ്ക്ക് കീഴിൽ 107 സെന്റ്ററുകൾ ഉണ്ട്. ആവശ്യക്കാർക്ക് കൗൺസിലിംഗ് സർവീസുകൾ നൽകുക എന്നതാണ് ഹെഡ്സ്പേസിന്റെ ലക്ഷ്യം. കുട്ടികളും കൗമാരകാരുമായി ഏതാണ്ട് 560,000 ആളുകളാണ് മാനസിക അസ്വാസ്ഥ്യം നേരിടുന്നത്. യുവജനങ്ങളെ ജോലി ലഭിക്കാൻ സഹായിക്കുകയും ഒപ്പം അവരുടെ വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ഒക്കെ ചെയ്യുകയാണ് ലക്ഷ്യം എന്ന് മോറിസൺ രേഖപ്പെടുത്തി.

Top