വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. കൊല്ലത്ത് നിന്നാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടിയത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

സോബിക്കെതിരെ സംസ്ഥാനത്ത് 26 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വിറ്റസര്‍ലന്‍ഡില്‍ വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് തട്ടിയതെന്ന് പരാതിയില്‍ പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം.

സമാനരീതിയില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ നാലും അമ്പലവയല്‍ സ്റ്റഷനില്‍ ഒരു കേസും അടക്കം ആറ് കേസുകള്‍ വയനാട്ടില്‍ മാത്രം സോബിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം ചാത്തന്നൂല്‍ വെച്ചാണ് സോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു.

Top