കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് ഭീകരവാദികളുടെ ആശയവിനിമയം തടയാന്‍…

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഭീകരവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയുന്നതിന് അത് ആവശ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരിനെ മുഴുവന്‍ ബാധിക്കാത്ത തരത്തില്‍, ഭീകരവാദികള്‍ തമ്മിലുള്ള ആശയവിനിമയത്തെ മാത്രം തടയുകയെന്നത് സാധ്യമായ കാര്യമല്ല. എങ്ങനെയാണ്, ഒരേസമയം ഭീകരവാദികളും അവരുടെ തലവന്മാരും തമ്മിലുള്ള ആശയവിനിമയത്തെ തടയാനും മറ്റുള്ള ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനും സാധിക്കുക? ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ ചോദിച്ചതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ നിയന്ത്രണങ്ങളില്‍ വരുംദിവസങ്ങളില്‍ ഇളവു വരുത്തുമെന്ന ആത്മവിശ്വാസവും ജയശങ്കര്‍ പ്രകടിപ്പിച്ചു.

Top